Congress Mocks Govt About Prime Minister's Pre-Budget Meeting
കേന്ദ്ര ബജറ്റിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി അയോഗിലെ സാമ്പത്തിക വിദഗ്ദരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ധനമന്ത്രിയുടെ അസാന്നിധ്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. അടുത്ത യോഗത്തില്‍ എങ്കിലും ദയവ് ചെയ്ത് ധനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഒരു സ്ത്രീയുടെ ജോലി ചെയ്യാന്‍ എത്ര പുരുഷന്‍മാര്‍ വേണ്ടി വരുമെന്നായിരുന്നു മറ്റൊരു ട്വീറ്റ്.